---
title: "കൂത്ത്പറമ്പിൽ 14 കാരനെ ലൈംഗിക പീഡനത്തിനിരയാക്കി ; വ്യാപാരി റിമാൻ്റിൽ"
english_title: "A 14-year-old was sexually assaulted in Koothparam; Merchant Remand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160232/A 14-year-old was sexually assaulted in Koothparam; Merchant Remand"
published_at: "2023-11-07T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549e225016c2_images_(1).jpeg"
keywords: []
---

# കൂത്ത്പറമ്പിൽ 14 കാരനെ ലൈംഗിക പീഡനത്തിനിരയാക്കി ; വ്യാപാരി റിമാൻ്റിൽ

> **Lead Summary:** കൂത്ത്പറമ്പിൽ 14 കാരനെ ലൈംഗിക പീഡനത്തിനിരയാക്കി ; വ്യാപാരി റിമാൻ്റിൽ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ വ്യാപാരി റിമാൻഡിൽ. മൂര്യാട് കുറ്റിക്കാട് സ്വദേശി രാഘവനാണ് റിമാൻഡിലായത്.

## Article Content

കൂത്ത്പറമ്പിൽ 14 കാരനെ ലൈംഗിക പീഡനത്തിനിരയാക്കി ; വ്യാപാരി റിമാൻ്റിൽ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ വ്യാപാരി റിമാൻഡിൽ. മൂര്യാട് കുറ്റിക്കാട് സ്വദേശി രാഘവനാണ് റിമാൻഡിലായത്.

2022 ഓഗസ്റ്റ് 20 മുതൽ 2023 ഓഗസ്റ്റ് 31 വരെ പ്രതി കുട്ടിയെ പീഡനത്തിനിര യാക്കിയതെന്നാണ് കേസ്.

കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

തുടർന്ന് ചൈൽഡ് ലൈനിൽ അറിയിച്ചു. ചൈൽഡ്ലൈൻ അന്വേഷണത്തിനായി കൂത്തുപറമ്പ് പോലീസിന് കൈമാറി. കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ പി. ശ്രീഹരിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160232/A 14-year-old was sexually assaulted in Koothparam; Merchant Remand)